അയനിക്കാട് പച്ചക്കറിയുമായി പോകുന്ന ലോറി മറിഞ്ഞു ; അപകടം പുലര്‍ച്ചെ 3 മണിക്ക്

news image
Feb 7, 2024, 5:08 am GMT+0000 payyolionline.in

പയ്യോളി :  പളനിയിൽ നിന്ന് പച്ചക്കറിയുമായി കണ്ണൂര്‍  ഭാഗത്തേക്ക് പോകുന്ന ലോറി മറിഞ്ഞു. പയ്യോളി  അയനിക്കാട് ഇന്ന്  പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍  ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ  രക്ഷപ്പെട്ടു. ലോറി നിയന്ത്രണം വിട്ട്  മറിയുകയായിരുന്നു. തുടര്‍ന്നു  ആറുവരി പാതയിലൂടെയുള്ള  ഗതാഗതം സർവീസ് റോഡിലൂടെ വഴി തിരിച്ചു വിട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe