അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ.പി സ്കൂളില്‍ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

news image
Jul 26, 2024, 4:24 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ.പി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ. ടി ഷാജി അദ്ധ്യക്ഷത വഹിച്ച പരിപാടി വാർഡ് കൗൺസിലർ ഖാലിദ് കോലാരിക്കണ്ടി ഉദ്ഘാടനം ചെയ്തു.

പ്രദീപൻ മാസ്റ്റർ കണിയാറക്കൽ രക്ഷിതാക്കളുടെ ചുമതലകൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിൽ വെച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നല്കി. കെ.സുനിലിനെ പുതിയ പി. ടി. എ യുടെ പ്രസിഡൻ്റായും എം.പി. ടി എ ചെയർപെഴ്സണായി ശ്രുതിയേയും എസ്.എം സി ചെയർമാനായി ലിനീഷിനേയും തെരഞ്ഞെടുത്തു. രമേശൻ മാസ്റ്റർ, ശോചിന ടീച്ചർ , പ്രേമ കെ.കെ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe