പയ്യോളി: തിക്കോടി ‘സ്നേഹ ഹസ്തം കൂട്ടായ്മ’ അയനിക്കാട് ചെത്തിൽ കിഴക്കെ താരമ്മലുള്ള നിർദ്ദന കുടുംബത്തിന് വീട് നൽകി. 10 ലക്ഷം വിലയുള്ള വീടും സ്ഥലവുമാണ് നൽകിയത്. വീടിൻ്റെ താക്കോൽ പ്രസിഡൻ്റ് പി.എം ബാബു ഹാജി തഖ് വ മൊയ്തു ഹാജിയെ ഏൽപ്പിച്ചു.
ചെയർമാൻ അബു കോട്ടയിൽ, സെക്രട്ടറി ഒ.ടി ലത്തീഫ്, വൈസ് പ്രസിഡൻ്റ് പി.വി അസ്സു ഗുരുക്കൾ, കെ.സി നിസാർ കോട്ടക്കൽ, ലത്തീഫ് കോട്ടയിൽ, ടി. ഖാലിദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സ്നേഹ ഹസ്തം കൂട്ടായ്മ നൽകുന്ന രണ്ടാമത്തെ വീടാണിതെന്നും നാട്ടിലും പ്രവാസ ലോകത്തുമുള്ള നിരവധി പേരുടെ സഹായം കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും അവരൊക്കെ കൂട്ടായ്മമയിൽ അംഗങ്ങളാണെന്നും ജനറൽ സെക്രട്ടറി പി.എം മൊയ്തു ഹാജി പറഞ്ഞു.