പയ്യോളി : ദേശീയപാതയില്‍ കളരിപടിക്ക് സമീപം ബസ് മറിഞ്ഞു. ഇന്ന് രാവിലെ 11: 50 ഓടെയായിരുന്നു അപകടം. വടകരയില്‍ നിന്നു പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കെഎല്‍ 56 പി 3420 ബസാണ് മറിഞ്ഞത്. അപകടത്തില്‍ 8 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെ പരിക്കും ഗുരുതരമല്ല. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ബസ് റോഡരികിലെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ മറിഞ്ഞ നിലയിലാണ് ഉള്ളത്.
അപകടത്തില്‍ ബസിന്റെ ഇരുവശത്തെ ചില്ലുകളും മറ്റു ഭാഗങ്ങളും പൂര്‍ണമായി തകര്‍ന്നു. അമിത വേഗതയിലായിരുന്നു ബസ്സ് എന്ന് യാത്രക്കാര്‍ പറയുന്നു. പയ്യോളി എസ് ഐ വി കെ മനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വടകരയില്‍ നിന്നുള്ള ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘവും രക്ഷാ പ്രവര്‍ത്തനത്തിനായി അപകട സ്ഥലത്തെത്തിയിരുന്നു.