അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ സദ്​ഗുരുവിന്റെ പ്രസം​ഗം പാരീസിൽ

news image
Jun 19, 2023, 1:16 pm GMT+0000 payyolionline.in

ദില്ലി: അന്താരാഷ്ട്ര ‌യോ​ഗാദിനത്തിൽ പ്രശസ്ത ആത്മീയ നേതാവ് സദ്ഗുരു പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ “ക്രാഫ്റ്റിംഗ് എ കോൺഷ്യസ് പ്ലാനറ്റ്” എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് സദ്ഗുരു നയിക്കുന്ന ധ്യാനം നടക്കും. വീടുകളിൽ നിന്ന് ലൈവ് സ്ട്രീമിലും പങ്കെടുക്കാം.  ജൂൺ 21നാണ് പരിപാടി. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സ്ഥിരം പ്രതിനിധികൾ തുടങ്ങി ഏകദേശം 1300 പേർ പങ്കെടുക്കും.

ഹിന്ദി, ഇംഗ്ലീഷ്, മറാഠി തെലുങ്ക്, തമിഴ് എന്നിവയുൾപ്പെടെ 14 ഭാഷകളിൽ പരിപാടി തത്സമയം സ്ട്രീം ചെയ്യും. യുനെസ്‌കോ, ആയുഷ് മന്ത്രാലയം, യുനെസ്‌കോ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘമാണ് യോഗ ദിന പ്രത്യേക പരിപാടി അവതരിപ്പിക്കുന്നത്. യുനെസ്‌കോയുടെ ഡയറക്ടർ ജനറലായ ഓഡ്രി അസോലെയും സംസാരിക്കും.

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇഷ ഫൗണ്ടേഷൻ ജൂൺ മാസം മുഴുവൻ സൗജന്യ ഓൺലൈൻ യോഗ സെഷനുകൾ നൽകുന്നുണ്ട്. ആർക്കും 45 മിനിറ്റ് ഗൈഡഡ് സെഷനുകളിൽ ചേരാനും യോഗ പരിശീലനിക്കാനും കഴിയും. 12 ഭാഷകളിൽ ലഭ്യമായ സദ്ഗുരു ആപ്പ് ഡൗൺലോഡ് ചെയ്ത് പരിശീലനം ആരംഭിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe