തിക്കോടി: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12000 വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനു വേണ്ടി അടിയന്തരമായി അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിക്കോടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ രാജീവൻ കോടലൂർ
അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി ഹനീഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖി ഫിൽ, കെ പി രമേശൻ,
ബഷീർ താഴത്ത്, ഓക്കേ ഫൈസൽ, ജയചന്ദ്രൻ തെക്കേ കുറ്റി, പി കെ ചോയി, ഒക്കെ മോഹനൻ, മജീദ് മന്നത്ത്, റംല പി വി, കെ പി ഷക്കീല, ബിനു കാറോളി, സുബീഷ് പിടി, മുസ്തഫ പള്ളിത്താഴ
സൗജത്ത് യുകെ എന്നിവർ സംസാരിച്ചു.