അടിപ്പാത സമരം; തിക്കോടിയിലെ പോലീസ് നടപടിയിൽ പരിക്കേറ്റത് 50 ഓളം പേർക്ക്

news image
Sep 10, 2024, 5:25 pm GMT+0000 payyolionline.in


പയ്യോളി:  കഴിഞ്ഞ രണ്ടു വർഷക്കാലത്തോളമായി തുടർന്നുവരുന്ന തിക്കോടി അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമരത്തിന് നേരെ പോലീസ് ബല പ്രയോഗം. ചൊവ്വ രാവിലെ 10 .30 ഓടെയാണ് സംഭവം. തിക്കോടിയിൽ അടിപ്പാത അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെനേതൃത്വത്തിൽസമരപ്പന്തലിൽ വിശദീകരണ പൊതുയോഗം നടക്കുകയായിരുന്നു. ഈ സമയം ജെസിബി ഉപയോഗിച്ച് പ്രവൃത്തി ആരംഭിക്കാൻ ശ്രമിച്ച കരാർ കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച് സമരവളണ്ടിയർമാർ പ്ലക്കാർഡ് ഉയർത്തിജെസിബിക്ക് മുൻപിൽ നിലയുറപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇവർക്ക് നേരെ വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്യത്തിലുള്ള 300 ഓളം വരുന്ന പൊലീസ് സംഘം ബലപ്രയോഗം നടത്തുകയായിരുന്നു. ഈ നടപടിയിൽ സ്ത്രീകളുൾപ്പെടെ 50 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലും പയ്യോളി  സിഎച്ച്സിയിലും മൂടാടി പഞ്ചായത്ത് സബ് സെൻ്ററിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിൽസ തേടി. സാരമായി പരിക്കേറ്റ മൂടാടി പഞ്ചായത്തംഗം ഹുസ്നയെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ജമീലസമദ്ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും സമരക്കാരേയും പൊലീസ് ബല പ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. നൂറോളം വരുന്ന സമരക്കാരെ നേരിടാൻ ദേശീയപാത കരാർ കമ്പനി 300 ഓളം പൊലീസുകാരെ ഇറക്കിയാണ് സമരത്തെ പൊളിക്കൻ ശ്രമിച്ചതെന്ന്പരിക്കുപറ്റി കൊയിലാണ്ടി ഗവ. ആശുപത്രിയിൽ കഴിയുന്ന സമര സമിതി നേതാവ് ബിജു കളത്തിൽ പറഞ്ഞു.

തിക്കോടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ആർ വിശ്വൻ,പഞ്ചായത്ത് അംഗം കെ പി ഷക്കീല,കെ വി സുരേഷ്, പി പി ഷാഹിദ, പി ടി കെ രേവതി, ടി കെ നാരായണൻ, എം കെ മുരളി, അശോകൻ, ശിൽപ , നദീർ തിക്കോടി, റഫീക് ( അസ്മ), കെ വി മനോജ്, ശിഹാബ്, രോഷൻ കരിയാറ്റിക്കു നി ,ഷാരൂഖ്,വടക്കയിൽ വത്സല എന്നിവരാണ് പരിക്കേറ്റ് കൊയിലാണ്ടി ആശുപത്രിയിലും മറ്റും കഴിയുന്നത്.

പരിക്കേറ്റവർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe