അകലാപ്പുഴയിൽ ബോട്ട് സർവീസ് പുനരാരംഭിക്കാൻ നടപടി; ബോട്ട് ഉടമകളുടെ യോഗം ശനിയാഴ്ച

news image
Nov 3, 2022, 3:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: അകലാപ്പുഴയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ബോട്ട് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി തഹസിൽദാർ സി പി മണിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത തിക്കോടി, തുറയൂർ, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും, പോലീസ് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പുകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തിട്ടുള്ളത് .

വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 9 ബോട്ടുകൾക്ക് അകലാപ്പുഴയിൽ സർവീസ് നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് അതിർത്തി തർക്കം ഉൾപ്പെടെയുള്ള പ്രശ്നം പരിഹരിച്ച് ബോട്ട് സർവീസ് നടത്തുന്നത് പുനരാരംഭിക്കാൻ യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. ബോട്ട് സർവ്വീസ് തിക്കോടി, തുറയൂർ, ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി നടത്താൻ യോഗത്തിൽ തീരുമാനമെടുത്തു. സുരക്ഷാ മുൻകരുതലുകൾ മാലിന്യ സംസ്കരണം ഉൾപ്പെടെ ആവശ്യമായ നിർദ്ദേശം നൽകുന്നതിന് ബോട്ട് ഉടമകളുടെ ഒരു യോഗം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തഹസിൽദാർ വിളിച്ചു ചേർത്തിട്ടുണ്ട് .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോട്ട് ജെട്ടികൾ നിർമ്മിക്കാനോ ഓപ്പറേറ്റ് ചെയ്യാനോ പാടില്ലാത്തതും ബോട്ട് ജെട്ടികൾ സംബന്ധിച്ച സുരക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതാണെന്നും യോഗത്തിൽ തഹസിൽദാർ അറിയിച്ചു. യോഗത്തിന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ,കൊയിലാണ്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ സുനിൽകുമാർ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ, തുറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, തിക്കോടി പഞ്ചായത് ഹെഡ് ക്ലർക്ക് സജീവൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe