കോഴിക്കോട്: കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്റ്റിന്റെയും തിക്കോടി സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും പിന്തുണ നൽകുന്നതിനുവേണ്ടി ആരംഭിച്ച ഫോക്കസ് തീരദേശ ക്യാമ്പയിന്റെ ഭാഗമായി വാർഡുകളിലെ വിജിലൻ്റ് ഗ്രൂപ്പ് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, എന്നിവർക്കായി “സ്ത്രീശക്തിയെ ഉണർത്താം ആത്മഹത്യ തടയാം” എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ മെമ്പർ സെക്രട്ടറി ഇന്ദിര കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പുഷ്പ പികെ അധ്യക്ഷതവഹിക്കുകയും സീ ഡി എസ് ഉപസമിതി കൺവീനർ ഷാമിനി സ്വാഗതം പറയുകയും ചെയ്തു .സ്നേഹിതാ കൗൺസിലർ മാജിത സെഷൻ കൈകാര്യം ചെയ്തു .
വർദ്ധിച്ചുവരുന്ന ആത്മഹത്യ തടയുന്നതിന്റെ ഭാഗമായി ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവരോട് ഇടപെടേണ്ട രീതി ആത്മഹത്യ തടയാൻ ചെയ്യേണ്ട മാർഗ്ഗങ്ങൾ എന്നിവ ക്ലാസിൽ ചർച്ച ചെയ്തു സ്നേഹിതാ സേവനങ്ങളെക്കുറിച്ച് സ്നേഹിത സ്റ്റാഫ് ദിവ്യ വ്യക്തമാക്കി ഈ പരിപാടിക്ക് സി ഡി എസ് മെമ്പർമാർ നേതൃത്വം കൊടുക്കുകയും സിഡിഎസ് മെമ്പർ നില നന്ദി രേഖപ്പെടുത്തുകയും ചെയ്തു.