സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിട്ട് പണിമുടക്കും

news image
Sep 14, 2022, 8:35 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിട്ട് പണിമുടക്കും. പമ്പുകള്‍ക്ക് കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പിക്കരുതെന്നും ഡീലര്‍മാര്‍ പറയുന്നു.

എല്ലാ ഇന്ധനകമ്പനികളിലെയും റീട്ടെയ്‌ലർമാർക്ക് ഇന്ധനം ഉറപ്പാക്കാൻ ഇപ്പോൾ കമ്പനികൾക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങൾ കമ്പനി മുമ്പാകെ സമർപ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികൾ ഉണ്ടായില്ല. ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡീലർമാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe