പയ്യോളി: “ശ്രേഷ്ഠ സമൂഹം ഉൽകൃഷ്ട മൂല്യങ്ങൾ ” എന്ന പ്രമേയത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ക്യാമ്പയിൻ പ്രഖ്യാപിച്ചു. ക്യാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ പ്രചാരണ സമ്മേളനം ഫെബ്രുവരി 24 ശനിയാഴ്ച വൈകീട്ട് 4-30 മുതൽ പയ്യോളി അങ്ങാടിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്യും. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി, സുബൈർ പീടിയേക്കൽ, വി.പി അബ്ദുസ്സലാം മാസ്റ്റർ, കെ.യം.എ അസീസ്, സി.കെ. പോക്കർ മാസ്റ്റർ, ഷമീർ വാകയാട് എന്നിവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുൽ കരീം കോച്ചേരി,കൺവീനർ വി.വി അഹമ്മദ് മാസ്റ്റർ പയ്യോളി, കെ.എൻ.എം ജില്ലാ വൈസ് പ്രസിഡൻ്റുമാരായ കീപ്പോടി മൊയ്തീൻ,കെ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, മണിയോത്ത് മൊയ്തീൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു