കൊയിലാണ്ടി:വയനാട് ഉരുൾപൊട്ടൽ ദുരന്തനിവാരണ സഹായത്തിനായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
സമാഹരിച്ച 1,58,000 രൂപയുടെ സാക്ഷ്യപത്രം സ്കൂൾ കായികമേള വേദിയിൽ വെച്ച് പിടിഏ പ്രസിഡണ്ട് വി. സുചീന്ദ്രൻ കൊയിലാണ്ടി ദൂരേഖ തഹസിൽദാർ കെ ഷിബുവിന് കൈമാറി. പ്രിൻസിപ്പാൾമാരായ എൻ.വി പ്രദീപ്കുമാർ,ബിജേഷ് ഉപ്പാലക്കൽ, പ്രധാനാധ്യാപകൻ കെ.കെ. സുധാകരൻ, എസ്.എം.സി ചെയർമാൻ ഹരീഷ്, സ്റ്റാഫ് സെക്രട്ടറി ഒ.കെ ഷിജു, ബെന്നി എ എം എന്നിവർ പ്രസംഗിച്ചു.