റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി വാർഷിക സമ്മേളനം

news image
Dec 1, 2024, 11:42 am GMT+0000 payyolionline.in

തിക്കോടി: കോവിഡ് കാലത്ത് നിർത്തിവെച്ച മുതിർന്നവർ ക്കുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും, തദ്ദേശ ഭരണകൂടങ്ങൾ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് ബസാർ പരിസരത്തു വെച്ച് നടന്ന വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു. തിക്കോടി നാരായണൻ മാസ്റ്റർ എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. സെക്രട്ടറി പി.രാമചന്ദ്രൻ നായർ വാർഷിക റിപ്പോർട്ടും, ട്രഷറർ ബാലൻ കേളോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി ,കാട്ടിൽ മുഹമ്മദലി, പി .കെ ശ്രീധരൻ മാസ്റ്റർ ,കെ.എം.അബൂബക്കർ മാസ്റ്റർ,രവി നവരാഗ് ,ടി.കരുണാകരൻ, തനിമ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe