ചെരണ്ടത്തൂർ: പൗരപ്രമുഖനും മുൻ മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷറർ, അൻസാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മൊയ്തു മാസ്റ്ററുടെ വിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
യോഗത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.എം.അഷ്റഫ്,അച്യുതൻ പുതിയേടത്ത്, പിസി ഷീബ, ചന്ദ്രൻ മൂഴിക്കൽ, കെ.ടി.കുഞ്ഞിരാമൻ മാസ്റ്റർ, പ്രമീള ഒ.പി, വേലായുധൻ പി എം, മൂഴിക്കൽ നസീർ,ശ്രീജേഷ്.ടി.കെ, നാരായണൻ മാസ്റ്റർ, ശശി മാസ്റ്റർ, റമീസ് പറമ്പത്ത്, വി എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.