മലപ്പുറത്ത് ചായക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപടര്‍ന്ന് സാധനങ്ങൾ കത്തി നശിച്ചു, വലിയ നാശനഷ്ടം

news image
Sep 14, 2022, 7:40 am GMT+0000 payyolionline.in

മലപ്പുറം: പെരിന്തല്‍മണ്ണ കൊളത്തൂര്‍ മൂര്‍ക്കനാട് പുന്നക്കാട്ടെ ചായക്കടയിലെ പാചകവാതക സിലിന്‍ഡറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. രാവിലെ ആറ് മണിയോടെയാണ് അപകടം. ഉടമകളായ പുന്നക്കാട് സ്വദേശി ചോലയ്ക്കല്‍ ഉമ്മറും ഭാര്യയും പുറത്തേക്ക് ഓടിമാറിയത് കാരണം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ചായക്കട നടത്തിപ്പുകാരായ ഉമ്മറും ഭാര്യയും രാവിലെ കടതുറന്ന് സ്റ്റൗ കത്തിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ ഭാര്യയുമായി പുറത്തേക്കോടിയതിനാല്‍ ഇരുവരും തലനാരിഴക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മാറ്റിവെച്ച സിലിന്‍ഡര്‍ ചോര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയ നാശ നഷ്ടമാണ് ഉമ്മറിന് ഉണ്ടായത്.

തീ ആളിപ്പടര്‍ന്നയുടനെ കടയിലുണ്ടായിരുന്ന രണ്ട് സിലിന്‍ഡറുകളും പൊട്ടിത്തെറിച്ചു. ഫ്രിഡ്ജ്, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, വിറകുകള്‍ എന്നിവ കത്തിനശിച്ചു. ഉമ്മറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും കത്തി നശിച്ചു. കെട്ടിടത്തിനും ചെറിയ കേടുപാടുകളുണ്ട്. പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe