പൂഞ്ചിൽ 4 ഭീകരരെ സൈന്യം വധിച്ചു; ഒഴിവായത് വൻ ഭീകരാക്രമണം

news image
Jul 18, 2023, 1:20 pm GMT+0000 payyolionline.in

ദില്ലി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആയുധധാരികളായ നാല് വിദേശ ഭീകരർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയോടെ സംയുകത ഓപ്പറേഷനിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഒരു വലിയ ഭീകരാക്രമണ പദ്ധതിയാണ് പരാജയപ്പെടുത്തിയതെന്ന് സൈന്യം അറിയിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംയുക്ത സേന ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയതും ഏറ്റുമുട്ടല്‍ നടന്നതും. പൂഞ്ചിലെ സിന്ധാര മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ജമ്മു കശ്മീർ പൊലീസുമായി ചേർന്ന് സംയുക്ത തെരച്ചിൽ ആരംഭിച്ചത്. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

നാല് ചൈനീസ് നിർമ്മിത എ.കെ റൈഫിളുകളും രണ്ട് പിസ്റ്റളുകളും ഉൾപ്പെടെ മറ്റ് യുദ്ധ സമാന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. അതേസമയം, ദക്ഷിണ കശ്മീരിലെ ക്വയ്‌മോ കുല്‍ഗാം, ഹെഫ് ഷോപിയാന്‍, അനന്തനാഗ് ടൗണ്‍ എന്നിവിടങ്ങളില്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക വിഭാഗവും, രാഷ്ട്രീയ റൈഫിൾസും, ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe