പയ്യോളി മണ്ഡലം ബലിപെരുന്നാൾ നിസ്കാരങ്ങൾ ക്രമീകരിച്ചു

news image
Jun 15, 2024, 4:52 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി മണ്ഡലം ബലിപെരുന്നാൾ നിസ്കാരങ്ങൾ നടത്താന്‍ തീരുമാനിച്ചു. നന്തി ബസാർ മസ്ജിദുൽ മുജാഹിദീനില്‍  7.30 മണിക്ക് ഇസ്മായിൽ നന്മണ്ടയുടെ നേതൃത്ത്വത്തിലും,  കോടിക്കൽ സലഫി മസ്ജിദ് 7-30 മണിക്ക് ഫസലുറഹ്മാൻ മാസ്റ്ററുടെ നേതൃത്ത്വത്തിലും, തിക്കോടി അങ്ങാടി
മസ്ജിദുൽ മുജാഹിദീൻ 7-45 നു മിഷാൽ അഹമ്മദിന്‍റെ
നേതൃത്ത്വത്തില്‍ നടക്കും.

തിക്കോടി പഞ്ചായത് ബസാർ സലഫി മസ്ജിദ് 7-30 മണിക്ക് പി.കെ. സ്‌കരിയ്യ സ്വലാഹി എടവണ്ണയുടെ നേതൃത്ത്വത്തിലും,  പയ്യോളി സലഫി മസ്ജിദ് 7-45നു നാസറുദ്ധീൻ മൗലവീ പറവണ്ണയുടെ നേതൃത്ത്വത്തിലും, കിഴുർ മസ്ജിദുൽ മുജാഹിദീൻ 7 മണിക്ക് അസ്‌ലം കിഴൂറിന്‍റെ നേതൃത്ത്വത്തിലും,തുറശ്ശേരികടവ് സലഫി മസ്ജിദ് 7 മണിക്ക് അഫ്സൽ സ്വലാഹിയുടെ നേതൃത്ത്വത്തിലും, തച്ചൻകുന്ന്
അൽ ഇഹ്‌സാൻ ഇസ്ലാഹി സെന്റർ 7 മണിക്ക് വി .വി. ബഷീർ മൗലവിയുടെ നേതൃത്ത്വത്തിലും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe