പാലക്കാട്: പാലക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല ബോസിന്റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം . മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.
