കോഴിക്കോട് : നിപ ബാധിത പ്രദേശമായ കൺടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട ഗ്രാമപ്പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യറേഷൻ അനുവദിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജോലിക്ക് പോകാൻ കഴിയാത്ത സാധാരണക്കാരായ കുടുംബങ്ങൾക്ക് സഹായധനം ലഭ്യമാക്കണം .ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, പി.എം ഷുക്കൂർ.,പി കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എം നിസാർ , പി എ ബബീഷ് എന്നിവര്‍ പ്രസംഗിച്ചു.