ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ രഥം വെെദ്യുത ലെെനിൽ തട്ടി അപകടം; ഏഴ് മരണം, നിരവധി പേർക്ക് പരിക്ക്

news image
Jun 28, 2023, 4:37 pm GMT+0000 payyolionline.in

അഗര്‍ത്തല: ത്രിപുരയിലെ കുമാർഘട്ടിൽ രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 4.30-നാണ് സംഭവം.ഘോഷയാത്രയ്ക്കിടെ 133 കെ.വി വെെദ്യുത ലെെനിൽ രഥം തട്ടിയതാണ് അപകടകാരണമെന്ന് അസി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജ്യോതിഷ്മാന്‍ ദാസ് ചൗധരി പറഞ്ഞു.

ആയിരക്കണക്കിന് ജനങ്ങളാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇരുമ്പുകൊണ്ട് നിര്‍മിച്ചതായിരുന്നു രഥം. ആറു പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും 15 പേര്‍ക്ക് പൊള്ളലേറ്റതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

അപകടത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe