പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എം വി ആര് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള പോലീസിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത സ്വയം രക്തദാന പദ്ധതിയായ ‘ജീവദ്യൂതി പോൾ ബ്ലഡിന്റെ’ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സ്കൂൾ പിടിഎ പ്രസിഡണ്ട് സുഭാഷ് പി ടി രക്തദാനം നിർവഹിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ. സുമേഷ് പയ്യോളി, ഇസ്മയിൽ പി, ഷമീമ കെ പി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എംവിആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം പ്രിൻസിപ്പൽ, അധ്യാപകർ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ സ്വീകരിച്ചു. വളണ്ടിയർ ലീഡർമാരായ പുണ്യ, മുഹമ്മദ് നജാദ് , മുത്തുബി, ബദരീനാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.