കൊയിലാണ്ടി: മന്ത്രാച്ചാരണങ്ങൾ മുഴുകിയ മുഹൂർത്തത്തിൽ ഏഴുകുടിക്കൽ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ കൊടിയേറി.
ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ശങ്കുടി ദാസിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം അരങ്ങേറി. 22 ന് രാവിലെയും വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്, രാത്രി 8 മണിക്ക് ഭക്തി ഗാനസുധ 23 ന് രാത്രി 8 മണിക്ക് മെഗാ തിരുവാതിര, നിഷാറാണി ടീച്ചർ അനുഗ്രഹ പ്രഭാഷണം നടത്തും.
24 ന് കാലത്ത് അരങ്ങോല വരവ്, രാത്രി 7 മണിക്ക്ശീവേലി എഴുന്നളള്ളിപ്പ്. രാത്രി 8 മണിക്ക് തദ്ദേശീയ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, 25 രാവിലെ 7 മണിശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 4ന് ആഘോഷ വരവ്, 8 മണി കലാമണ്ഡലം ശിവദാസ്, സദനം സുരേഷ് ഇരട്ട തായമ്പക, രാത്രി 9 മണിഗാനമേള, 26 ന് രാവിലെ 9 മണി ലളിതാസഹസ്രനാമാർച്ചന വൈകീട്ട് 6.30 താലപ്പൊലി എഴുന്നള്ളിപ്പ്, പാണ്ടിമേളത്തിന് കലാമണ്ഡലം ശിവദാസ് മാർ ,മച്ചാട് മണികണ്ഠൻ, പനമണ്ണ മനോഹരൻ, എന്നീ പ്രഗൽഭരും, തദ്ദേശീയ ശിഷ്യൻമാരും ഉൾപ്പെടെയുള്ള വാദ്യകലാകാരൻമാർ അണിനിരക്കുന്നു. കരിമരുന്ന് പ്രയോഗം രാത്രി 12 മണിക്ക് ഗുരുതി തർപ്പണം ശേഷം ഉൽസവം സമാപിക്കും.