കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ

news image
Jul 22, 2023, 11:08 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് യാത്രക്കാർ വലഞ്ഞു. കോഴിക്കോട്, വടകര- കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തെക്കും ബസ്സുകൾ ഓടിയില്ല. രാവിലത്തെ മിന്നൽ പണിമുടക്കിൽ വിദ്യാർത്ഥികളും, ജീവനക്കാരും വലഞ്ഞു. മേപ്പയ്യൂർ-കോഴിക്കോട് റൂട്ടിലോടുന്ന ഐ വ ബസ്സിലെ കണ്ടക്ടറായ കീഴരിയൂർ പാലാഴി മീത്തൽ ഗിരീഷിനെ പോലീസ് മർദ്ദിക്കുകയും, കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ വൈകീട്ടാണ് സംഭവമെന്ന് പറയുന്നു.   തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കണ്ടക്ടറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. പോലീസ്മർദനമേറ്റ ഗിരീഷിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പണിമുടക്കിയ ജീവനക്കാർ നഗരത്തിൽപ്രകടനം നടത്തിയത്ഗതാഗത കുരുക്കിനിടയായി. എം..എൽ.എ കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ജോ. ആർ.ടി.ഒ., നഗരസഭാ വൈ: ചെയർമാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ  സമരാനുകൂലികളെയും വിളിച്ചു ചേർത്ത യോഗത്തിൽ സമരം ഉച്ചയോടെ പിൻവലിക്കാൻ തീരുമാനമായി. സമരാനുകൂലികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് യോഗത്തിൽ തീരുമാനമായി. എന്നാൽ അനുമതിയില്ലാതെ ഹൈവേയിയിൽ പ്രകടനം നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, ബസ് സ്റ്റാൻ്റിൽ ബ്ലോക്ക് ചെയ്ത് ബസ് നിർത്തിയതിനും ബസ്സ് ജീവനക്കാർക്കെതിരെ രണ്ട്  കേസ്സെടുത്തതായി പോലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe