കൊയിലാണ്ടി: പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ ബസ്സ് ജീവനക്കാരനെ ആദരിച്ചു. കഴിഞ്ഞ കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിലെ ക്ലീനർ ബാലുശ്ശേരി സ്വദേശി ഷിമിത്തിനെയാണ് ആദരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. സ്കൂട്ടറിൽ എത്തിയ യുവതി കണയങ്കോട് പാലത്തിൽ എത്തിയപ്പോൾ സ്കൂട്ടർ നിർത്തി പൂഴയില്ലേക്ക് ചാടുകയായിരുന്നു.
ഇത് കണ്ട ഉടനെ ബസ് ബെല്ലടിച്ച് നിർത്തി ഷിമിത്ത് പുഴയിലെക്ക് എടുത്തു ചാടി. ഷിമിത്തും നാട്ടുകാരായ മത്സ്യതൊഴിലാളികളും, ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ബസ് സ്റ്റാൻ്റിൽ വെച്ച് നടന്ന ആദരിക്കൽ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ മെൽവിൻ ജോസ് മെമെൻ്റോ നൽകി, അഗ്നി രക്ഷാ സേന ഇൻസ്പെക്ടർ സി.കെ.മുരളീധരൻ, ക്യാഷ് അവാർഡ് നൽകി. ബസ്സ് ഓണേർസ് അരമന രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ദാസൻ, പി.സുനിൽകുമാർ, തൊഴിലാളി കോ.ഓർഡിനേഷനു വേണ്ടി രജീഷ്, രജ്ഞിത്ത്, എ.വി.സത്യൻ, സംസാരിച്ചു.