കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ നഴ്സസ് ഉൾപ്പെടെ ആവശ്യമായ പുതിയ തസ്തിക സൃഷ്ടിച്ച് ഐസിയു. ട്രോമ കെയർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി നഗരസഭ സാംസ്കാരിക നിലയം ഹാളിൽ നടന്ന സമ്മേളനം കെ ജി എന് എ സംസ്ഥാന കമ്മിറ്റി അംഗം പ്രീത പി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. അമൽ ഗീത് സ്വാഗതവും ട്രഷരർ ശ്രീശുഭ ടി എൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റ് രമ്യ മോഹൻ, ഏരിയ സെക്രട്ടറി നീരജ ടി എസ് , ഏരിയ ട്രഷരർ ശ്രീശുഭ ടി എൻ എന്നിവരെ തിരഞ്ഞെടുത്തു.