തിക്കോടി : കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരത്തിനിറങ്ങിയ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ജന്തർ മന്തർ മാർച്ചിന് അനുഭാവം പ്രകടിപ്പിച്ച് എല്‍ ഡി എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ നടന്ന ബഹുജന സദസ്സ് സി പി എം പയ്യോളി ഏറിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.
എം. കെ പ്രേമൻ അദ്ധ്യക്ഷനായി. എൻ. വി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.കെ.വി. ബാലൻ, കെ.കെ ശ്രീഷു മാസ്റ്റർ, എൻ ശ്രീധരൻ , ഡി ദീപ എന്നിവർ സംസാരിച്ചു. ടി. ഷീബ, പി. ജനാർദ്ദനൻ,ജമീല സമദ്, രാമചന്ദ്രൻ കുയ്യണ്ടി ,ബിജു കളത്തിൽ, രമേശൻ പള്ളിത്താഴ , ശശി എടവന കണ്ടി, രവീന്ദ്രൻ എടവനക്കണ്ടി, അനിൽ കരുവാണ്ടി, കെ. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.