കുഞ്ഞാലിമരക്കാരെ സ്കൂൾ മാനേജ്മെന്റിന്റെ നടപടി ധിക്കാരപരം : എൽജെഡി

news image
Jun 15, 2023, 7:21 am GMT+0000 payyolionline.in


പയ്യോളി: കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും കെട്ടിടനിർമ്മാണ ഫണ്ടിലേക്ക് ലക്ഷങ്ങൾ വാങ്ങി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് പണം തിരികെ നൽകാത്ത മാനേജ്മെൻ്റ് നടപടി ധിക്കാരപരമാണെന്ന് എൽ ജെ.ഡി സംസ്ഥാന സെക്രട്ടറി എൻ. കെ. വത്സൻ അഭിപ്രായപ്പെട്ടു.

ഉദ്യാഗാർത്ഥികൾ 14 ദിവസമായി നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ടി.അബ്ദുറഹിമാൻ , എം .പി .ഭരതൻ , പി.പി.കണ്ണൻ , പി.വി.വിജയൻ , പി.സി.സതീഷ് , സതീശൻ മായച്ചേരി , നജീബ് പുതുക്കുടി , പി.വി.സജിത്ത്, എം ടി . ചന്ദ്രൻ , വി .പി സരോജൻ , വി .പി ഷാജഹാൻ ,അബ്ദുൾ ലത്തിഫ് , ഉണ്ണികൃഷ്ണൻ , എടയിലാട്ട് , മിനിഷ ,രജിത എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe