പയ്യോളി: അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിക്കുവാൻ അവസരം ലഭിച്ച കീഴൂർ എ യു പി സ്കൂൾ 4 -ാം ക്ലാസ് വിദ്യാത്ഥിയായ പള്ളിക്കര മടിയാരി താഴ കുനിമ്മൽ ഉമ്മു ഹബീബയെ പള്ളിക്കര ചൈതന്യ സ്വയം സഹായ സംഘം അനുമോദിച്ചു.
സംഘത്തിൻ്റെ വൈസ് പ്രസിഡൻ്റ് തായാംക്കുന്നി കുഞ്ഞബ്ദുള്ള ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. മടിയാരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേണു മുടക്കാത്ത്, രാജേന്ദ്രൻ വളപ്പിൽ, ശശി പരേരി, അജ്മൽ മാടായി, രാജൻ നാഗക്കണ്ടി, പ്രദീപ് കുമാർ കണിയാരിക്കൽ, ഗോവിന്ദൻ കുട്ടി കാഞ്ഞിരമുള്ളതിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.