മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരി മരിച്ചു

news image
Oct 31, 2026, 8:52 am GMT+0000 payyolionline.in

പയ്യോളി : മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരി മരിച്ചു. കണ്ണൂക്കര കമലാ നിവാസിൽ പി.പി. സതീശൻ (54) ആണ് മരിച്ചത്. കോട്ടക്കൽ ബീച്ച് റോഡിലെ ‘കോട്ടക്കൽ ട്രേഡേഴ്സ്’ ഉടമയാണ്. ഇന്ന് രാവിലെ 7.45-ഓടെയായിരുന്നു അപകടം. കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്ക്കൊപ്പം മൂരാട് റെയിൽവേ ഗേറ്റ് മുറിച്ചുകടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിൻ ഇയാളെ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ഭാസ്കരന്റെയും കമലയുടെയും മകനാണ്. ഭാര്യ: സുഹിത. മക്കൾ: ആഷ്ലിൻ (ബംഗളൂരു), ഷാലിൻ (വിദ്യാർഥി, ഗവ. കോളേജ്, മാഹി). സഹോദരങ്ങൾ: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ). സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe