പയ്യോളി : വർത്തമാനകാല സാഹചര്യത്തിൽ ക്ഷേത്രങ്ങൾ സമൂഹത്തിന്റെ ആശ്രയ കേന്ദ്രങ്ങളായി മാറണമെന്ന് കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി അഭിപ്രായപ്പെട്ടു. കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച മേൽപ്പന്തലിന്റെയും ക്ഷേത്ര കവാടത്തിന്റെയും ദേവസമർപ്പണ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. ചടങ്ങിൽ ശിവദാസൻ പൊന്നിയാരി അധ്യക്ഷത വഹിച്ചു. ക്ഷേത്ര പുനർനിർമ്മാണം പി.ജി.സുധി, ഷാജി പുഴക്കൂൽ,കെ.കെ നാരായണൻ, മഠത്തിൽ നാരായണൻ, കെ.കെ.സത്യപ്രകാശ്, കെ. പി. രമേശൻ, മോഹൻരാജ് തിരുമൂർത്തി, രാമകൃഷ്ണൻ കോമത്ത്,കാര്യാട്ട് ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റിയുടെ മുൻകാല പ്രവർത്തകരെയും പുനർനിർമ്മാണ യജ്ഞത്തിൽ ചുമതല വഹിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
ക്ഷേത്രങ്ങൾ സമൂഹത്തിന്റെ ആശ്രയ കേന്ദ്രങ്ങളായി മാറണം: സ്വാമിനി ശിവാനന്ദപുരി
Oct 26, 2026, 1:04 pm GMT+0000
payyolionline.in
