പയ്യോളി: പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പയ്യോളി സബ് ഇൻസ്പെക്ടർ ജയദാസൻ എം.കെ. റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ സൂപ്രണ്ട് അബ്ദുൾ ഷരീഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർമാരായ ബീന, ഷർമിന, ഹെഡ് ക്ലർക്ക് സതീഷ്, സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ അണിനിരന്ന റാലിക്ക് അയനിക്കാട് അറബിക് കോളേജ് പരിസരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ ഉഷ്മളമായ സ്വീകരണം നൽകി. അധ്യാപകരായ ഷിബു, സുജിത് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
