ഓർക്കാട്ടേരിയിൽ വൻ തീപ്പിടിത്തം; സ്ഥാപനങ്ങൾ കത്തിനശിച്ചു

news image
Oct 9, 2026, 2:16 am GMT+0000 payyolionline.in

വടകര: ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഏറാമല സഹകരണ ബാങ്കിന്റെ എതിർവശത്തുള്ള കെട്ടിടത്തിലാണ് ഇന്നലെ രാത്രി എട്ടരയോടെ വൻ തീപ്പിടിത്തമുണ്ടായത്.

ഏറാമല ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളിലേക്കും തീ പടർന്നുപിടിച്ചു. അപകടസമയത്ത് സ്ഥാപനങ്ങളെല്ലാം പൂട്ടിയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തീയുടെ തീവ്രതയിൽ കെട്ടിടത്തിന്റെ ഗ്ലാസുകൾ ഉൾപ്പെടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് പ്രാഥമിക കാരണമെന്നാണ് അനുമാനം. വടകരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീ അണച്ചു . ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe