കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഈ മാസം 25ന് മുൻപ് സമർപ്പിക്കുമെന്ന് എസ്ഐടി. അന്വേഷണ പുരോഗതിയും ഹൈകോടതി ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി.
എസ്ഐടി തലവൻ എസ് പി എസ് ശശിധരൻ നേരിട്ട് ഹാജരായാണ് അന്വേഷണം പുരോഗതി റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായി. ദ്വാരപാലക ശിൽപ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രിയ പരിശോധന ഫലം കൂടി ചേർത്ത് അന്തിമ റിപ്പോർട്ട് ഇ മാസം അവസാനത്തോടെ വിചാരണ കോടതിയിൽ സമർപ്പിക്കാമെന്ന് എസ്ഐടി കോടതിയെ അറിയിക്കുകയായിരുന്നു. എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 11 മാസം പിന്നിട്ടു.
അതേസമയം, 2025ൽ ദ്വാരപ്പാലക ശിൽപം കോടതി അനുമതിയില്ലാതെ ചെന്നൈയിൽ കൊണ്ടുപോയ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രാശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം. പ്രശാന്ത് ജയിൽ മോചിതനാകുന്നത് അറസ്റ്റിലായി 43 ദിവസത്തിന് ശേഷമാണ്. 2019ലെ സ്വർണക്കൊള്ള മറച്ചുവെക്കാൻ 2025ൽ പി എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ ബോധപൂർമായ ശ്രമം നടന്നു എന്നാണ് എസ്ഐടി കേസ്.
