യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

news image
Aug 24, 2026, 8:00 am GMT+0000 payyolionline.in

കാസർകോട്: യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻറെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് 12.50 ഓടെയാണ് ബംഗളൂരു വഴി മൃതദേഹം വീട്ടിലെത്തിച്ചത്. ഒരു മാസത്തിൽ അധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. ജൂലൈ 19 നാണ് വെള്ളരിക്കുണ്ട് എ കെ ജി നഗറിലെ ജോയൽ – സാലി ദമ്പതികളുടെ മകൻ അഖിൽ ജോയൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. യുക്രൈനിൽ ഒഡേസ തീരത്ത് വച്ചാണ് അഖിൽ ഫസ്‌റ്റ് ഓഫീസറായ ഗോൾഡൻ ലിയോ എന്ന ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടത്. രണ്ട് മണി മുതൽ മൂന്ന് മണി വരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പരിസരത്ത് പൊതുദർശനമുണ്ടാകും. തുടർന്ന് പ്രാർത്ഥനാ ശുശ്രൂഷയും സംസ്കാരവും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe