ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ പുറത്തിറക്കി; ഒന്നാം സമ്മാനം 30 കോടി രൂപ

news image
Jul 16, 2026, 8:20 am GMT+0000 payyolionline.in

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണ് ഇത്. കഴിഞ്ഞ വർഷം വരെ 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനമായി നൽകിയിരുന്നത്. തിങ്കളാഴ്ച മുതൽ തിരുവോണം ബംപറിൻറെ വിൽപ്പന തുടങ്ങും. സെപ്റ്റംബർ 26ന് ആണ് നറുക്കെടുപ്പ് നടക്കുക. രണ്ടാംസമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം ഇരുപത് പേർക്കും ലഭിക്കും. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റ് വില.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe