ചേമഞ്ചേരി അഭയം സ്കൂളിന് വീൽചെയർ നൽകി സീനിയർ ചേംബർ കൊയിലാണ്ടി ലീജിയൻ

news image
Jun 25, 2026, 6:09 am GMT+0000 payyolionline.in

ചേമഞ്ചേരി: ചേമഞ്ചേരി അഭയം സ്കൂളിന് സീനിയർ ചേംബർ കൊയിലാണ്ടി ലീജിയന്റെ നേതൃത്വത്തിൽ വീൽചെയർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ലീജിയൻ പ്രസിഡന്റ് ചന്ദ്രൻ പത്മരാഗത്തിൽ നിന്നും അഭയം സ്കൂൾ പ്രിൻസിപ്പൽ ബിത പി.കെ. വീൽചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ സി.കെ. ലാലു, ജോസ് കണ്ടോത്ത്, കെ. സുരേഷ് ബാബു, വി.പി. മുരളീധരൻ, രേഷ്മ സജിത്, അരുൺ മണമൽ, സാബു പി.എം., ബാബു പി.കെ., ഷാജി തോട്ടോളി, രജീഷ് വെങ്ങളത്ത് കണ്ടി തുടങ്ങിയവർ സംസാരിച്ചു. സത്യനാഥ് മാടഞ്ചേരി ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും രാജൻ സംസ്കൃതി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe