ദേശീയപാതയിൽ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി അപകടം: ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു

news image
Jun 5, 2026, 7:47 am GMT+0000 payyolionline.in

മലപ്പുറം: ദേശീയപാത 66-ൽ കോഹിനൂരിൽ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.

​വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe