പയ്യോളി: സർവ്വീസിൽ നിന്ന് വിരമിക്കുന്ന സഹകരണസംഘം പയ്യോളി യൂണിറ്റ് ഇൻസ്പെക്ടർ കെ.വി. മനോജ് കുമാറിന് പയ്യോളി യൂണിറ്റിലെ വിവിധ സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പയ്യോളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
യാത്രയയപ്പ് സമ്മേളനത്തിൽ കെ.പി. ഉഷ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സർവ്വീസിൽ നിന്ന് വിരമിക്കുന്ന യൂണിറ്റ് ഇൻസ്പെക്ടർ കെ.വി. മനോജ് കുമാറിന് സഹകരണ സംഘങ്ങളുടെ ഉപഹാരം സി. ലിജിന കൈമാറി.
എം.പി. ജയദേവൻ, കെ.ജി. ബിജുകുമാർ, കെ.പി. ബിനേഷ്, അബൂബക്കർ, കെ. അഖിൽ, ഷിബിൻരാജ് ഒ., പി.കെ. ഹരീഷ്, സുനിൽ ഓടയിൽ, ജസീൽ മുഹമ്മദ്, കെ.പി. ജയന്തി, പി.സി. ബിജിത്ത്, എം.ടി. ബിനില, വി.സി. ഹരിദാസ് തുടങ്ങിയ സഹകരണ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്ന് സംസാരിച്ചു.
