കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ കലോത്സവം “റിഥം 2026” കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീജാറാണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ എൻ.കെ. മുരളി സ്വാഗതം ആശംസിച്ചു. പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. ഐ.ടി.ഐ യിൽ പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ തൊഴിൽ കണ്ടെത്തിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ബാബുരാജൻ എ, പന്തലായനി ബ്ലോക്ക് എസ്.സി.ഡി.ഒ വിചിത്ര എൻ.ഇ, പി.ടി.എ പ്രസിഡന്റ് ബാബു ഒ, കാർത്തിക വിനോദ്, ലിജിന ടി.കെ, ശ്രുതി ബി.എം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനു തങ്കച്ചൻ എം.വി നന്ദി പ്രകാശിപ്പിച്ചു.ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും, തുടർന്ന് ‘മ്യൂസിക്യൂ കൊയിലാണ്ടി’ അവതരിപ്പിച്ച “റിഥം റാസ” സംഗീത വിരുന്നും അരങ്ങേറി.
