ഓർക്കാട്ടേരി: കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി വി.എച്ച്.എസ്.ഇ (VHSE) വിഭാഗത്തിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർ ഇൻ ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ലൈൻമാൻ, ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (സീനിയർ) എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
വി.എച്ച്.എസ്.ഇ സ്പെഷ്യൽ റൂൾ പ്രകാരമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജൂൺ 9-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
