കോഴിക്കോട്: ഇന്ധന വില വർദ്ധന തുടർന്നാൽ അടുത്തയാഴ്ച മുതൽ സംസ്ഥാനത്തു സ്വകാര്യബസുകൾ ഓട്ടം നിർത്തുമെന്ന് ബസുടമകൾ. ഗതികേട് കൊണ്ടാണ് സർവീസ് നിർത്തിവെക്കേണ്ടി വരുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ പറഞ്ഞു. ഇത് സമര പ്രഖ്യാപനമല്ല, കനത്ത നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾക്ക് സബ്സിഡിയോടെ ഡീസൽ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾക്കില്ല. യാത്രാ നിരക്ക് വർധിപ്പിച്ചാൽ പ്രതിസന്ധി കൂടും. സംസ്ഥാന സർക്കാർ ബസുടമകളുമായി ചർച്ച നടത്തണമെന്നും ഹംസ ഏരിക്കുന്നൻ പറഞ്ഞു.
‘ഇങ്ങനെയെങ്കിൽ അടുത്തയാഴ്ച മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തും’; ഇന്ധനവില വർധന കാരണം കനത്ത നഷ്ടമെന്ന് ഉടമകൾ
May 24, 2026, 7:04 am GMT+0000
payyolionline.in
‘പൂച്ച പെറ്റ് കിടക്കുവല്ല’; എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിൽ ബ ..
കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ
