സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ

news image
Mar 12, 2026, 6:52 am GMT+0000 payyolionline.in

കൊച്ചി: സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe