കുന്നമംഗലം:വെള്ളിമാടുകുന്ന് എൻ ജി ഒ ക്വാട്ടേഴ്സിന് സമീപം മാലൂർ കുന്നിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു ഉപ്പയും മകളും മരിച്ചു. തലക്കുളത്തൂർ മാലൂർ കുന്ന് സ്വദേശികളാ മുഹമ്മദ് റാഫി,അദ്ദേഹത്തിൻറെ മകൾ ഫാത്തിമ നഹ എന്നിവരാണ് മരണപ്പെട്ടത്.
നഹ (JDT)കോളേജ് വിദ്യാർത്ഥിയാണ്.മകളെ കോളേജിൽ നിന്ന് കൂട്ടി വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
