ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേട്ടവുമായി കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർഷ കെ. വിനോദ്

news image
Sep 20, 2026, 10:14 am GMT+0000 payyolionline.in

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദർഷ കെ. വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർഷ ഉൾപ്പെട്ട മൂന്നംഗ സംഘം വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന അപൂർവ്വ നേട്ടവും വിദർഷ സ്വന്തമാക്കി. തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ഈ ചരിത്രനേട്ടം സ്വന്തമാക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.

​വിവാഹശേഷം പരിശീലന തിരക്കുകൾ കാരണം ഭർത്താവുമൊത്ത് ചെലവഴിക്കാൻ കുറഞ്ഞ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും, ഈ നേട്ടത്തിന് പിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിശീലകന്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും വിദർഷ പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രോത്സാഹനങ്ങൾ മികച്ച പ്രകടനത്തിന് സഹായകമായെന്നും താരം വ്യക്തമാക്കി. 2018-ൽ എൻ.സി.സി. വഴി ഷൂട്ടിംഗിലെത്തിയ വിദർഷ നിലവിൽ ഡൽഹിയിലും തിരുവനന്തപുരം വട്ടിയൂർക്കാവിലുമായാണ് പരിശീലനം നടത്തുന്നത്. സെപ്റ്റംബർ 26-ന് നടക്കുന്ന 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ മത്സരത്തിലും താരം മാറ്റുരയ്ക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe