കാന്‍സര്‍ മരുന്ന് മുതല്‍ വിദേശ പാക്കേജുകള്‍ വരെ; വില കുറയുന്നവ ഇതാ

news image
Feb 1, 2026, 8:05 am GMT+0000 payyolionline.in

കേന്ദ്രബജറ്റില്‍ മരുന്നുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. 17 ഇനം കാന്‍സറുകള്‍ക്കുള്ള മരുന്നുകള്‍ക്കും ഏഴ് അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്‍റെ നികുതിയുമാണ് ഒഴിവാക്കിയത്. ഇതോടെ ഇവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകും. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്കുള്ള തീരുവയും കുറച്ചു. 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കിയാണ് കുറച്ചത്. കാന്‍സര്‍ മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതിനൊപ്പം ചികില്‍സയ്ക്കായുള്ള പ്രത്യേക തരം ഭക്ഷണത്തിന്‍റെയും ഇറക്കുമതി തീരുവ ഒഴിവാക്കി.

 

വിദേശ വിനോദയാത്ര പാക്കേജുകളും ഇനി മുതല്‍ നിരക്ക് കുറയും.പാക്കേജിന്‍റെ ടിസിഎസ് നിരക്ക് നിലവിലെ അഞ്ച് ശതമാനം 20 ശതമാനം എന്നിവയില്‍ നിന്ന് രണ്ട് ശതമാനമാക്കിയാണ് കുറച്ചത്. മൈക്രോവേവ് അവ്നുകള്‍, വിമാന നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്കും വില കുറയും. അതേസമയം നികുതി സ്ലാബുകളിലോ നിരക്കിലോ മാറ്റമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe