ഇരിങ്ങൽ : സമഗ്രശിക്ഷ കേരള മേലടി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ദ്വിദിന സഹവാസ ക്യാമ്പ് മഴവില്ല് 2026 ഇരിങ്ങൽ താഴെ കളരി യുപി സ്കൂളിൽ പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം ചെയ്തു. മേലടി ബി.പി.സി രാഹുൽ എം.കെ സ്വാഗതം പറഞ്ഞു.

വാർഡ് കൗൺസിലർ വിവേക് ടി എം അധ്യക്ഷത വഹിച്ചു. കൗൺസിലർ ജയകൃഷ്ണൻ കെ , സ്കൂൾ എച്ച് എം നിത്യ എസ് എ , പി.ടി എ പ്രസിഡണ്ട് വി.കെ സലീം ബി ആർ സി ട്രെയിനർമാരായ അനീഷ് പി , ഉദയേഷ് പി. പി , സി.ആർ സി കോർഡിനേറ്റർ നജിയ , സുനിത സി, എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്പ്യഷ്യൽ എഡ്യുക്കേറ്റർ സജിത എം.കെ നന്ദി രേഖപ്പെടുത്തി. ജനുവരി 2,3 തിയ്യതികളിലായി നടക്കുന്ന ക്യാമ്പിൽ അഭിനയം, നാടൻപാട്ട്, കുരുത്തോല കളരി, പേയ്പ്പർ ക്രാഫ്റ്റ്, പാവകളി എന്നീ പരിശീലന പരിപാടികളിൽ വിദഗ്ദരുടെ ക്ലാസുകൾ നടക്കും. മിനി ഗോവ , സർഗാലയ എന്നിവടങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പും നടക്കുന്നു. മഴവില്ല് ക്യാമ്പ് സമാപനം ഉദ്ഘാടനവും ഉപഹാരസമർപ്പണവും ജനുവരി 3 ന് 4 മണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓൾഗ നിർവ്വഹിക്കും.
