പയ്യോളി : എഴുപത്തി രണ്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റ ഭാഗമായി താലൂക്ക് തല സെമിനാർ നടത്തി. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സർക്കിൾ സഹകരണ യൂണിയൻ അംഗം കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.

പയ്യോളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. വി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു. സഹകരണ സംഘം ഇൻസ്പെക്ടർ സുരേഷ്ബാബു മണിയലത്തു വിഷയം അവതരിപ്പിച്ചു. എം. കെ. പ്രേമൻ, സബിത. കെ. പി, യൂണിറ്റ് ഇൻസ്പെക്ടർ മനോജ്കുമാർ, പി. വി നിധീഷ്, കെ. ടി. വിനോദൻ, വിജയരാഘവൻമസ്റ്റർ, കൊടലൂർ രാജീവൻ എന്നിവർ സംസാരിച്ചു. പി. വി. മനോജൻ സ്വാഗതവും പി. വി. രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
