കൊയിലാണ്ടിയിലും കനത്ത മഴ ; അപ്രതീക്ഷിതമായി പെയ്ത മഴയിൽ പലരും വലഞ്ഞു

news image
Mar 12, 2025, 2:32 pm GMT+0000 payyolionline.in

കൊയിലാണ്ടി :കഠിനമായ ചൂടിനെ തണുപ്പിച്ച് കൊയിലാണ്ടിയിൽ വേനൽമഴ പെയ്തു . ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ നാടും, നഗരവും കുളിരണിഞ്ഞു. കനത്തഇടിമിന്ന ലോടെയായിരുന്നു മഴയുടെ വരവ് ജില്ലയിലെ പല ഭാഗങ്ങളിലും കനത്തമഴ  ലഭിച്ചിരുന്നെങ്കിലും കൊയിലാണ്ടിയിൽ വേനൽമഴ കിട്ടിയിരുന്നില്ല വൈകീട്ട് 5.40 ഓടെ പെയ്ത മഴ ഏറെ നേരം നീണ്ടു നിന്നു . റോഡിൽ വെള്ളം കുത്തിയൊലിക്കുന്ന രീതിയിൽ തന്നെ മഴ പെയ്തു. കുടയെടുക്കാത്തവരും, മഴ കോട്ടില്ലാതെ വന്നബൈക്ക് യാത്രക്കാരുമാണ് ഏറെ വലഞ്ഞത്. പലതാഴ്ന്ന സ്ഥലങ്ങളും മുട്ടുവരെ വെള്ളത്തിലായ സ്ഥിതിയിലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe