മേപ്പയ്യൂർ: ചങ്ങരോത്ത് സി.എച്ച് കുഞ്ഞാമിയും മകൻ മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്‌ലിം ലീഗ് ട്രഷററുമായ സി.എച്ച് ഇബ്രാഹിം കുട്ടിയും ചേർന്ന് പേരാമ്പ്ര മണ്ഡലത്തിലെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റികൾ മുഖേന നൽകുന്ന 1500 റമസാൻ കിറ്റുകളുടെ മേപ്പയ്യൂർ പഞ്ചായത്ത്തല വിതരണോദ്ഘാടനം സി.എച്ച് ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു.
പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദു റഹിമാൻ അധ്യക്ഷനായി.എം.എം അഷറഫ്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം ,ബഷീർ നടുക്കണ്ടി, ടി.കെ ബഷീർ,പി അബ്ദുല്ല, ഇബ്രാഹിം ചങ്ങരംവള്ളി, ഇസ്മായിൽ ചെമ്പകമുക്ക്, റഊഫ്, ഷമീർ എന്നിവർ സംസാരിച്ചു.