എളമ്പിലാട് പോടിയേരി ശ്രീ പരദേവത കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം ഇന്ന് മുതല്‍

news image
Mar 8, 2025, 4:26 am GMT+0000 payyolionline.in

മണിയൂർ : മണിയൂർ എളമ്പിലാട് പോടിയേരി ശ്രീ പരദേവത കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 8 മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിക്കും.

മാർച്ച് 8 ന്‌- രാത്രി 7 മുതൽ പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ , അനുമോദന സദസ്, ബി2 ബി എന്റർടെയിൻമെന്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ ഷോ,

മാർച്ച്-9ന്‌ നട്ടത്തിറ- വൈകുന്നേരം 7 മുതൽ വെളളാട്ട് .

മാർച്ച് 10ന്‌ – ഉച്ചയ്ക്ക് 12 മുതൽ ഇളനീർ വരവുകൾ, അന്ന ദാനം, വൈകു 6 മണിക്ക്  ചാക്യാർ കൂത്ത്, 7 മണിക്ക്  അദ്ധ്യാത്മി പ്രഭാഷണo, 8മണിക്ക് കളരിപ്പയറ്റ് പ്രദർശനം, 10 മുതൽ ദൈവങ്ങളുടെ വെള്ളാട്ട്, 12 മണി മുതൽ തിറകൾ,

മാർച്ച് 11 ന് – കാലത്ത് മുതൽ ദൈവങ്ങളുടെ തിറയാട്ടം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വാളകം കൂടൽ.

ഭക്തിസാന്ദ്രമായ ചടങ്ങുകളിലും കലാപരിപാടികളിലും ഭക്തജനങ്ങൾ പങ്കുചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe